Advertisements
|
ഇന്ത്യന്‍ കുട്ടികളുടെ മികവില്‍ യുഎഇക്ക് റോബോട്ടിക്സ് വെള്ളി
ഏഥന്‍സ്: റോബോട്ടിക്സിലെ ഒളിംപിക്സ് എന്നറിയിപ്പെടുന്ന ഫസ്ററ് ഗ്ളോബല്‍ ചലഞ്ചില്‍ യുഎഇയ്ക്ക് അഭിമാന നേട്ടം. ഗ്രീസിലെ ഏഥന്‍സില്‍ നടന്ന മത്സരത്തില്‍ വെള്ളി മെഡലാണ് ടീം നേടിയത്. 193 രാജ്യങ്ങളില്‍ നിന്നുളള ടീമുകള്‍ പങ്കെടുത്ത മത്സരത്തിലാണ് ഇന്ത്യന്‍ പ്രവാസി കുട്ടികള്‍ അടങ്ങിയ യുഎഇ ദേശീയ ടീം ചരിത്ര നേട്ടം സ്വന്തമാക്കിയത്. യൂണിക് വേള്‍ഡ് റോബോട്ടിക്സിലെ വിദ്യാര്‍ത്ഥികളാണ് ടീമില്‍ ഉണ്ടായിരുന്നത്. ടീമംഗങ്ങളെ ദുബായില്‍ നടന്ന പരിപാടിയില്‍ ആദരിച്ചു.
വെള്ളി മെഡല്‍ കൂടാതെ ഫസ്ററ് ഗ്ളോബല്‍ ഗ്രാന്‍ഡ് ചലഞ്ച് പുരസ്കാരം, സോഷ്യല്‍ മീഡിയ പുരസ്കാരം, ഇന്‍റര്‍നാഷണല്‍ എന്തൂസിയാസം പുരസ്കാരം എന്നിവയും ടീം സ്വന്തമാക്കി. ദൃതി ഗുപ്ത, സോഹന്‍ ലാല്‍വാനി, അര്‍ണവ് മേഹ്ത, വിയാന്‍ ഗാര്‍ഗ്, റിതി പഗ്ദര്‍, ആര്യന്‍ ചാമോലി, പ്രശാന്ത് വെങ്കിടേഷ്, സമര്‍ഥ് മൂര്‍ത്തി, അര്‍ജുന്‍ ഭട്നാഗര്‍ എന്നിവരടങ്ങുന്ന ടീമാണ് ചലഞ്ചില്‍ യുഎഇയെ പ്രതിനിധീകരിച്ചത്. അധ്യാപകരായ അഹിലാന്‍ സുന്ദര്‍രാജ്, മുഹമ്മദ് മുക്താര്‍, അലന്‍ ഡി കൗത്ത് എന്നിവരാണ് പരിശീലനം നല്‍കിയത്. റോബോട്ടിക്സ് രംഗത്തെ യുഎഇയിലെ പ്രമുഖ പരിശീലന കേന്ദ്രമായ യൂണിക് വേള്‍ഡ് റോബോട്ടിക്സിലെ വിദ്യാര്‍ത്ഥികളാണ് ടീമിന്‍റെ ഭാഗമായത്. യൂണിക് വേള്‍ഡില്‍ 9 മാസത്തെ പരിശ്രമമാണ് ഇതിന് വേണ്ടി നടത്തിയത്.
യുഎഇ ടീമിന്‍റെ വിജയം വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കഠിനാധ്വാനത്തിന്‍റെ ഫലമാണെന്ന് യുണീക്ക് വേള്‍ഡ് റോബോട്ടിക്സിന്‍റെ സിഇഒയും എഫ്ജിസി യുഎഇ ദേശീയ ഓര്‍ഗനൈസറുമായ ബന്‍സന്‍ തോമസ് ജോര്‍ജ്ജ് പറഞ്ഞു. സ്റെറം ( സയന്‍സ്~ടെക്നോളജി~എഞ്ചിനീയറിങ്~മാത്തമാറ്റിക്സ് ) വിദ്യാഭ്യാസത്തിന് യുഎഇ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. റോബോട്ടിക്സിലും നിര്‍മ്മിത ബുദ്ധിയിലും മികച്ച നിക്ഷേപമാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ വിദ്യാഭ്യാസ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്നും അദേഹം പറഞ്ഞു.
ഭാവിയിലെ75 ശതമാനം ജോലികളും സ്റെറമില്‍ അധിഷ്ഠിതമായിരിക്കുമെന്നാണ് യുഎഇ വിദ്യാഭ്യാസമന്ത്രാലയം അടുത്തിടെ നടത്തിയ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2030 ആകുമ്പോഴേക്കും രാജ്യത്ത് സ്റെറം ബിരുദധാരികളുടെ എണ്ണം ഇരട്ടിയാകും. റോബോട്ടിക്സ്, എഐ വിദ്യാഭ്യാസത്തിനായി 300 മില്ല്യണ്‍ ദിര്‍ഹമാണ് യുഎഇ മാറ്റിവെച്ചിരിക്കുന്നത്. |
|
- dated 09 Oct 2024
|
|
Comments:
Keywords: Gulf - Otta Nottathil - robotics_athens_medal_uae Gulf - Otta Nottathil - robotics_athens_medal_uae,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|